ബംഗളൂരു> നിര്ബന്ധിത മതപരിവര്ത്തന നിരോധന നിയമം നടപ്പാക്കാന് ഒരുങ്ങി കര്ണാടക സര്ക്കാര്. നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തര്പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള് നിര്ബന്ധിത മതപരിവര്ത്തന നിയമം പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് സമാന നിലപാടുമായി കര്ണാടക സര്ക്കാറും രംഗത്തെത്തിയത്.
ഉത്തര്പ്രദേശ് മാതൃകയിലാണ് കര്ണാടകയിലെയും നിയമം. നിര്ബന്ധിത മതം മാറ്റം നടത്തുന്നവര്ക്ക് 10 വര്ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്ദേശിക്കുന്നതാണ് ബില്. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം. മതപരിവർത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലിൽ വകുപ്പുകളുണ്ട്.
അതിന് പുറമെ, നിയമപരമായ മതം മാറ്റത്തിനും കടമ്പകളേറെയാണ്. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മതം മാറാൻ താത്പര്യമുള്ളവർ ജില്ലാ മജിസ്ട്രേറ്റിന് മുൻപാകെ അപേക്ഷ സമർപ്പിക്കണം. മജിസ്ട്രേറ്റ്, പൊലീസ് എന്നിവരുടെ അന്വേഷണത്തിൽ നിർബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാൽ അപേക്ഷ നൽകി രണ്ട് മാസത്തിന് ശേഷം മതം മാറാനുള്ള അനുമതി ലഭിക്കും.
ക്രിസ്ത്യന് വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്പ്പ് മറികടന്നാണ് ബില് നിയമസഭയില് അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്കിയത്.
മതപരിവര്ത്തന നിരോധന ബില്ലിന് അനുമതി നല്കിയ കര്ണാടക സര്ക്കാര് നടപടിയില് വലിയ നിരാശയുണ്ടെന്ന് ബംഗളൂരു ആര്ച്ച് ബിഷപ്പ് വ്യക്തമാക്കി. ക്രൈസ്തവര്ക്കും ദളിത്, മുസ്ലീം വിഭാഗങ്ങള്ക്കും എതിരായ അക്രമങ്ങള് വര്ധിക്കുന്നതിന് നിയമം കാരണമാകുമെന്ന് ആശങ്കയുള്ളതായി ആര്ച്ച് ബിഷപ്പ് വ്യക്തമാക്കി.
അതേസമയം, സര്ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല് നിയമസഭയിലും നിയമനിര്മ്മാണ കൗണ്സിലിലും ബില് പാസാകുവാനാണ് സാധ്യത .