Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വിവാഹപ്രായം ഉയർത്തൽ : നിയമ പ്രശ്നങ്ങൾ നിരവധി ; നടപ്പുസമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കാൻ സാധ്യതയില്ല

by News Desk
December 21, 2021
in INDIA
0
വിവാഹപ്രായം-ഉയർത്തൽ-:-നിയമ-പ്രശ്നങ്ങൾ-നിരവധി-;-നടപ്പുസമ്മേളനത്തിൽ-ബില്‍-അവതരിപ്പിക്കാൻ-സാധ്യതയില്ല
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ കേന്ദ്രസർക്കാരിന് നിയമപരമായ നിരവധി കടമ്പകൾ കടക്കണം. പ്രത്യേകനിയമങ്ങളിലും വ്യക്തിനിയമങ്ങളിലും ഭേദഗതികൾ കൊണ്ടുവരണം. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ജുഡീഷ്യറിയുടെ സൂക്ഷ്മപരിശോധനയും നേരിടണം. നീക്കത്തിനെതിരായ വ്യാപകപ്രതിഷേധവും നിയമപരമായ പ്രശ്നങ്ങളും കണക്കിലെടുത്ത് പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ വിവാഹപ്രായം ഉയർത്തൽ നിയമഭേദഗതി അവതരിപ്പിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. 2006ലെ ശൈശവവിവാഹ നിരോധന നിയമപ്രകാരം ആൺകുട്ടികൾക്ക് ഇരുപത്തൊന്നും പെൺകുട്ടികൾക്ക് പതിനെട്ടും വയസ്സ് തികഞ്ഞാലേ വിവാഹത്തിന് നിയമസാധുതയുള്ളൂ.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെങ്കിൽ ആദ്യം ഈ നിയമത്തിൽ മാറ്റം വരുത്തണം. ഹിന്ദു, ക്രിസ്ത്യൻ, സ്പെഷ്യൽ മാര്യേജ് നിയമങ്ങളിൽ വിവാഹപ്രായം വധുവിന് പതിനെട്ടും വരന് ഇരുപത്തൊന്നും ആണ്. പ്രായപരിധി ഉയർത്തുമ്പോൾ കാര്യമായ മാറ്റങ്ങൾ ആവശ്യമില്ല. എന്നാൽ, വിവാഹത്തിന് കൃത്യമായ പ്രായപരിധിയില്ലാത്ത മുസ്ലിം വ്യക്തിനിയമത്തിൽ വിവാഹപ്രായപരിധി സംബന്ധിച്ച് കാര്യമായ മാറ്റങ്ങൾ വേണ്ടിവരും.

വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തുന്നത് ഭരണഘടനാപരമായ അവകാശലംഘനമാകുമെന്ന വാദം ഉയരാൻ സാധ്യതയുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ലിംഗനീതിയും തുല്യതയും ഉറപ്പാക്കാനാണെന്ന മറുവാദമായിരിക്കും സർക്കാർ ഉന്നയിക്കുക. 2017ൽ മുത്തലാഖ് കേസിൽ വ്യക്തിനിയമങ്ങൾ ഭരണഘടനാ ചട്ടക്കൂടിന് അനുസൃതമായിരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളതും ചൂണ്ടിക്കാട്ടും.

അതേസമയം, 18 വയസ്സിൽ നിയമപ്രകാരം പ്രായപൂർത്തിയാകുന്ന പെൺകുട്ടിക്ക് സ്വന്തം താൽപ്പര്യപ്രകാരം വിവാഹം കഴിക്കാൻ അനുവാദം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലേയെന്ന ചോദ്യത്തിനും സർക്കാർ ഉത്തരം പറയേണ്ടി വരും. വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, ജീവിക്കാനുള്ള അവകാശം, സ്വകാര്യത തുടങ്ങി ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങളുടെ ലംഘനമുണ്ടായാൽ സുപ്രീംകോടതിക്ക് വിഷയത്തിൽ സ്വാഭാവികമായും ഇടപെടേണ്ടി വരും.

തിടുക്കത്തിൽ അവതരിപ്പിക്കരുത്: എളമരം കരീം
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ തിരക്കിട്ട് അവതരിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം പ്രധാനമന്ത്രിക്ക് കത്ത് നൽകി. ശൈശവവിവാഹ നിരോധനം (ഭേദഗതി) ബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണം. എല്ലാ കക്ഷികളുമായും ചർച്ചയും കൂടിയാലോചനയും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ സാമൂഹ്യബോധവൽക്കരണം കൂടാതെ തീരുമാനം നടപ്പാക്കിയാൽ വലിയ ഭവിഷ്യത്തുകളുണ്ടാകുമെന്നും എളമരം കരീം പറഞ്ഞു.

Previous Post

വോട്ടർ കാര്‍ഡ് ആധാർ ബന്ധിപ്പിക്കൽ ; തിരക്കിട്ടനീക്കം യുപി ലക്ഷ്യംവച്ച്‌

Next Post

പെട്രോളിയം തീരുവ : 5 വർഷത്തിൽ കേന്ദ്രത്തിന്‌ കിട്ടി 18.08 ലക്ഷം കോടി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പെട്രോളിയം-തീരുവ-:-5-വർഷത്തിൽ-കേന്ദ്രത്തിന്‌-കിട്ടി-18.08-ലക്ഷം-കോടി

പെട്രോളിയം തീരുവ : 5 വർഷത്തിൽ കേന്ദ്രത്തിന്‌ കിട്ടി 18.08 ലക്ഷം കോടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.