ന്യൂഡൽഹി
കഴിഞ്ഞ അഞ്ചുവർഷം കേന്ദ്രസർക്കാരിന് പെട്രോളിയംമേഖലയിൽനിന്ന് തീരുവയായി ലഭിച്ചത് 18.08 ലക്ഷം കോടി രൂപ. 2016–-17ൽ 3.35 ലക്ഷം കോടി, 2017–-18ൽ 3.36 ലക്ഷം കോടി, 2018–-19ൽ 3.38 ലക്ഷം കോടി, 2019–-20ൽ 3.34 ലക്ഷം കോടി, 2020–-21ൽ 4.55 ലക്ഷം കോടി രൂപ വീതമാണ് ലഭിച്ചതെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി രാജ്യസഭയെ അറിയിച്ചു.
വിൽപ്പന നികുതിയിനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൊത്തത്തിൽ ലഭിച്ചത് 9.54 ലക്ഷം കോടി രൂപമാത്രം. കേരളത്തിന് അഞ്ചുവർഷത്തിൽ ലഭിച്ചത് 33,192 കോടി രൂപയാണ്.