ന്യൂഡൽഹി > രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. പുതിയ രണ്ട് വാക്സിനുകൾക്ക് ഉപയോഗാനുമതി നൽകുന്ന കാര്യം പരിഗണനയിലാണ്.
രാജ്യത്തെ 88 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്സിന് നൽകാൻ സാധിച്ചതായും രാജ്യത്തെ 58 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ ഉറപ്പാക്കിയാതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ വാക്സിനുണ്ട്.
രാജ്യത്ത് ഇതുവരെ 161 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സാഹചര്യം നിരീക്ഷിക്കുകയാണ്. ഇനിയൊരു വ്യാപനമുണ്ടായാലും നമുക്ക് അധികം പ്രശ്നങ്ങളുണ്ടാകില്ല. പ്രധാനപ്പെട്ട മരുന്നുകളെല്ലാം ആവശ്യത്തിന് സംഭരിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.