അബുദാബി> യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ഇനിമുതൽ ഗ്രീൻ പാസ് നിർബന്ധം. കോവിഡ് സാഹചര്യം നേരിടുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ദേശീയ അടിയന്തിര ദുരന്തനിവാരണ വകുപ്പ് ഗ്രീൻ പാസ് പ്രോട്ടോകോൾ സമ്പ്രദായം നടപ്പിലാക്കുന്നത്.
ജനുവരി മൂന്നുമുതൽ ആണ് ഈ സമ്പ്രദായം നടപ്പിലാകുന്നത്. സർക്കാർ ആപ്പീസിലെ ജീവനക്കാർക്കും, സന്ദർശകർക്കും ഈ നിയമം ബാധകമായിരിക്കും.
വാക്സിൻ എടുത്താലും ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും 14 ദിവസത്തിനിടയിൽ പിസിആർ പരിശോധന നടത്തി നെഗറ്റീവ് റിസൾട്ട് കരസ്ഥമാക്കുകയും വേണം. ഇങ്ങനെ ചെയ്താൽ മാത്രമേ അൽ ഹുസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കൂ.