ന്യൂഡൽഹി > പെൺകുട്ടികളുടെ വിവാഹത്തിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 21 ആയി ഉയർത്താനുള്ള ബില്ലിനെ സിപിഐ എം പാർലമെന്റിൽ എതിർക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. 18 വയസ് തികഞ്ഞവർക്ക് ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ രാജ്യത്ത് നിയമപരമായ അവകാശമുണ്ട്. എന്തിനാണ് വിവാഹപ്രായം ഉയർത്തുന്നതെന്ന് സർക്കാർ വിശദീകരിക്കണം.
പെൺകുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവർ നേരിടുന്ന പോഷകാഹാരക്കുറവും വിവേചനവും അവസാനിപ്പിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. പോഷകാഹാര ലഭ്യതയുടെ കാര്യത്തിൽ പെൺകുട്ടികൾ നേരിടുന്ന വിവേചനം ദേശീയസർവെകളിൽ നിന്ന് വ്യക്തമാണ് – യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു.