കുവൈറ്റിലെ ആതുരസേവന രംഗത്ത് ന്യൂതന സൗകര്യങ്ങളുമായി “ഹല സൂപ്പർ സ്പെഷിയാലിറ്റി മെഡിക്കൽ സെൻ്റർ” ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 20ന് വൈകിട്ട് നാലു മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനം ഒരുക്കിയിരിക്കുന്നത്. 55, 000 ചതുരശ്ര അടിയിൽ 10 നിലകളുള്ള ഈ സ്ഥാപനത്തിൽ നിരവധി സ്പെഷിയാലിറ്റി വകുപ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഡെൻ്റിസ്ട്രി , ഒബ് സ്റ്റെടിക്സ് , ഗൈനക്കോളജി, ഇൻ്റേണൽ മെഡിസിൻ , പീഡിയാട്രിക്സ് , എൻ്റോ ക്രൈനോളജി , ജനറൽ മെഡിസിൻ, റേഡിയോളജി എന്നീ സേവനങ്ങൾ ലഭ്യമാണ്. ഡെർമാറ്റാളജി , കോസ്മെറ്റാളജി വിഭാഗങ്ങൾഉടൻ ആരംഭിക്കുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കുവൈറ്റിൽ ആഗോള നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുക എന്നതാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യം. “An Art of Health Care ” . ആധുനിക സാങ്കേതിക വിദ്യകൾ ഇതിനോടകം തയ്യാറായികഴിഞ്ഞു. അമേരിക്ക, യൂറോപ്പ്, ഇന്ത്യ , അറബ് എന്നീ രാജ്യങ്ങളിൽനിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനവും.
ആദായത്തിൻ്റെ പത്തു ശതമാനം പാവപ്പെട്ട ജനവിഭാഗത്തിൻ്റെ ചികിത്സക്കായി മാറ്റിവെക്കും. പി. സി. ആർ പരിശോധനക്ക് ഏറ്റവും കുറഞ്ഞ നിരക്ക് (KD 8 ) ഈടാക്കുന്ന സ്ഥാപനം എന്ന ഖ്യാതി ഇതിനോടകം ഹല മെഡിക്കൽ സെൻ്റെർ നേടി. വാർത്താ സമ്മേളനത്തിൽ നിസാർ യാക്കൂബ് (സി. ഇ. ഒ) ഡോ. ജയിംസ് നീരുഡ (മെഡിക്കൽ ഡയറക്ടർ ) നിസാർ റെഷീദ് ( എക്സിക്യുട്ടീവ് ഡയറക്ടർ ) ഫെയ്സൽ അൽ-ഹമ്ദ (ചെയർമാൻ) രാഹുൽ രാജൻ (വൈസ് ചെയർമാൻ) പ്രവീൺ നായർ, ഡോ. അനീഷ് വർഗീസ് എന്നിവരും പങ്കെടുത്തു.