ധാക്ക
പാകിസ്ഥാനെ 3–-1ന് തോൽപ്പിച്ച് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ട്രോഫിയിൽ മുന്നോട്ട്. ഇരട്ടഗോൾ നേടിയ വൈസ്ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയുടെ വിജയശിൽപ്പി.
പെനൽറ്റി കോർണറിലൂടെയാണ് രണ്ടുഗോളും പിറന്നത്. ആകാശ്ദീപ് മറ്റൊന്ന് നേടി. ജുനൈദ് മൻസൂറാണ് പാക് ഗോളിന്റെ അവകാശി. കളിയിലുടനീളം ഇന്ത്യക്കായിരുന്നു ആധിപത്യം.
മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ. അഞ്ച് ടീമുകളുള്ള ടൂർണമെന്റ് റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ്. നാളെ ജപ്പാനെതിരെ സമനില മതി ഇന്ത്യക്ക് മുന്നേറാൻ.















