ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാംജയം കുറിച്ച് ലിവർപൂൾ. പിന്നിട്ടുനിന്നശേഷം ന്യൂകാസിൽ യുണൈറ്റഡിനെ 3–-1ന് തോൽപ്പിച്ചു.
ജോൻജോ ഷെൽവിയാണ് ന്യൂകാസിലിനെ മുന്നിലെത്തിച്ചത്. ദ്യേഗോ ജോട്ട, മുഹമ്മദ് സലാ, ട്രെന്റ് അലെക്സാണ്ടർ ആർണോൾഡ് എന്നിവർ മറുപടി നൽകി. ലീഗിൽ തുടർച്ചയായ 15 കളിയിൽ ഗോളടിക്കുകയോ അവസരമൊരുക്കുകയോ ചെയ്യുന്ന കളിക്കാരനെന്ന ജാമി വാർഡിയുടെ നേട്ടത്തിന് ഒപ്പമെത്തി സലാ.
സീസണിൽ 15 ഗോളും ഒമ്പത് അവസരമൊരുക്കലുമായി ഈ ലിവർപൂളുകാരന്. ജയത്തോടെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള (41) അന്തരം ഒരു പോയിന്റാക്കി കുറച്ചു ലിവർപൂൾ (40).















