ലണ്ടൻ
യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് കടുപ്പം. യൂറോ ചാമ്പ്യൻമാരായ ഇറ്റലിയും കരുത്തരായ ജർമനിയും ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇംഗ്ലണ്ട്. ഹംഗറിയാണ് നാലാമത്തെ ടീം. കഴിഞ്ഞ യൂറോ ഫെെനലിൽ ഇറ്റലിയോടാണ് ഇംഗ്ലണ്ട് തോറ്റത്. നോക്കൗട്ട് ഘട്ടത്തിൽ ജർമനിയെ തോൽപ്പിച്ചിരുന്നു.
ചാമ്പ്യൻമാരായ ഫ്രാൻസിന് ഡെൻമാർക്ക്, ക്രൊയേഷ്യ, ഓസ്ട്രിയ ടീമുകളാണ് എതിരാളികൾ. സ്പെയ്നും പോർച്ചുഗലും ഒരു ഗ്രൂപ്പിലാണ്. സ്വിറ്റ്സർലൻഡും ചെക്ക് റിപ്പബ്ലിക്കുമാണ് മറ്റു ടീമുകൾ. ഒന്നാം റാങ്കുകാരായ ബൽജിയം നെതർലൻഡ്സ്, പോളണ്ട്, വെയ്ൽസ് ടീമുകൾക്കൊപ്പമാണ്.















