റിയാദ് > കേളി കലാസാംസ്കാരിക വേദി റോദ ഏരിയയും, അബീര്‍ സുപ്രീം മെഡിക്കല്‍ സെന്റര്‍, റോദയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കേളിയുടെ ഇരുപത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ചാണ് ക്യമ്പ്. പ്രവാസികളുടെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനും അവയ്ക്ക് വേണ്ടുന്ന പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
അബീര്‍ സുപ്രീം മെഡിക്കല്‍ സെന്ററിൽ വെച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ റോദയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള കേളി അംഗങ്ങളോടൊപ്പം ധാരാളം പ്രവാസികളും പങ്കെടുത്തു. അബീര്‍ സുപ്രീം മെഡിക്കല്‍ സെന്റര്‍ മാനേജര്‍ ഹൈദര്‍, സീനിയര്‍ ബിസിനസ്സ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് അഷിഖ്, കേളി റോദ ഏരിയ സെക്രട്ടറി സുനില്‍ സുകുമാരന്‍, ഏരിയ പ്രസിഡന്റ് ബിജി തോമസ്, ഏരിയ ട്രഷറര്‍ സതീഷ് കുമാര്‍, ഏരിയാ കമ്മറ്റി അംഗങ്ങളായ ഷാജി കെ കെ, രാധാകൃഷ്ണന്, സലിം പി പി, ഷഹീബ് ബാപ്പു, ശ്രീകുമാര്‍ വാസു, റോദ സെന്റര്‍ യുണിറ്റ് ആക്ടിംഗ് സെക്രട്ടറി ആഷിഖ്, കൂടാതെ റോദ ഏരിയയിലെ അഞ്ച് യുണിറ്റ് കമ്മറ്റികളിലെയും ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നല്കി.