ന്യൂഡൽഹി
രാജ്യത്ത് ജഡ്ജിമാരുടെ നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജഡ്ജിമാർതന്നെ ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം ലോകത്ത് ഇന്ത്യയിൽ മാത്രം. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ രൂപീകരിക്കണമെന്ന ദീർഘകാല ആവശ്യത്തില്‍ നിയമമന്ത്രാലയത്തിന് ഉറച്ച നിലപാടില്ല. ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരായി വിരമിച്ചവരുടെ പെൻഷനും കുടുംബ പെൻഷനും ഉയർത്താനുള്ള ബില്ലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിലെ കുടുംബവാഴ്ചപോലെ ജഡ്ജിമാരിലും കുടുംബവാഴ്ചയുണ്ട്.സുപ്രീംകോടതിയിൽ ഇതുവരെ വന്ന 47 ചീഫ് ജസ്റ്റിസുമാരിൽ 17 പേരും ബ്രാഹ്മണര്‍. സുപ്രീംകോടതിയിൽ 30–-40 ശതമാനംവരെ ബ്രാഹ്മണ പ്രാതിനിധ്യം എല്ലാക്കാലത്തുമുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.