റായ്പൂർ > ഛത്തീസ്ഗഢിലെ ബസ്തറിൽ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ സേനയിലെ രണ്ടായിരത്തോളം ജവാന്മാർ പണിമുടക്കി പ്രതിഷേധിക്കുന്നു. സേനയിലെ ശമ്പളവും ആനുകൂല്യവും വർധിപ്പിക്കുക, റായ്പൂരിൽ സമരംചെയ്ത കുടുംബാംഗങ്ങളോട് മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
ബുധനാഴ്ച ആരംഭിച്ച പണിമുടക്കിൽ ജവാൻമാരുടെ കുടുംബാംഗങ്ങളടക്കം പങ്കെടുക്കുന്നു. 2003-നും 2018-നും ഇടയിൽ പ്രത്യേക റിക്രൂട്ട്മെന്റിലൂടെ നിയമനം ലഭിച്ച സ്പെഷ്യൽ പൊലീസ് ഓഫീസർമാരാണ് (എസ്പിഒ) ഇവർ. കീഴടങ്ങിയ മാവോയിസ്റ്റുകളും ദളിതരുമാണ് എസ്പിഒ അംഗങ്ങൾ. പിന്നീട് സുപ്രീംകോടതിയുടെ നിർദേശപ്രകാരം എസ്പിഒമാരെ അസി. കോൺസ്റ്റബിൾമാരാക്കിയെങ്കിലും സേനയ്ക്ക് തുല്യമായ ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ല.