പത്തനംതിട്ട > അട്ടപ്പാടിയിലെ ട്രൈബൽ നോഡൽ ഓഫീസര്‍ ഡോ. പ്രഭുദാസിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. താൻ അട്ടപ്പാടി സന്ദർശിച്ചശേഷം സാഹചര്യം മലീമസമാക്കാൻ ശ്രമം നടന്നെന്നും മന്ത്രി പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജൂണിലാണ് ആദ്യമായി അട്ടപ്പാടി സന്ദർശിച്ചത്. ആരോഗ്യ പ്രവർത്തകരുമായി അന്ന് സംസാരിച്ചിരുന്നു. ജനങ്ങളുമായി സംസാരിക്കാനാണ് ഇപ്പോള്‍ പോയത്. മിന്നൽ സന്ദർശനമല്ല. അവിടുത്തെ ആശുപത്രിയെയോ ജോലി ചെയ്യുന്നവരെയോ സംബന്ധിച്ച് ഒരു ആക്ഷേപവും ഇല്ല.
അട്ടപ്പാടിയിൽ 175 വാർഡ് കേന്ദ്രീകരിച്ച് പെൺകൂട്ടായ്മകൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകളുമായി ചേർന്ന് കൂടുതൽ കാര്യങ്ങളും ചെയ്യും. ആംബുലൻസ് അനുവദിച്ചു. പീഡിയാട്രിക് ഐസിയു യൂണിറ്റിന് നടപടി തുടങ്ങി. പിജി ഡോക്ടർമാരുടെ ആവശ്യങ്ങളില്‍ സർക്കാരിന് പറ്റുന്നതെല്ലാം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.