ഗുഡ്ഗാവ്
കനത്ത പൊലീസ് സംരക്ഷണമുണ്ടായിട്ടും ഹരിയാനയിലെ ഗുഡ്ഗാവിൽ സെക്ടർ 37-ലെ ജുമ പ്രാർഥന സംഘപരിവാറുകാർ വീണ്ടും തടഞ്ഞു.
സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനും മറ്റു സൈനികർക്കും അനുശോചനചടങ്ങ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറുകാർ പ്രദേശത്ത് അതിക്രമിച്ച് കയറി. മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്തും ജയ്ശ്രീറാം മുഴക്കിയുമാണ് പ്രാർഥന തടഞ്ഞത്. എന്നാൽ, പ്രദേശത്ത് അനുശോചനയോഗങ്ങളോ മറ്റു ചടങ്ങുകളോ സംഘടിപ്പിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
മൂന്നുമാസമായി എല്ലാ വെള്ളിയാഴ്ചയിലെയും പ്രാർഥന സംഘപരിവാറുകാർ തടയുന്നു. 2018ലെ സംഘപരിവാർ സംഘർഷങ്ങൾക്കുശേഷം ഗുഡ്ഗാവിൽ 37 പൊതുഇടത്ത് ജുമ അനുവദിച്ചിരുന്നു.