Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കുനൂരിൽ തകർന്നത്‌ സേനയുടെ വിശ്വസ്‌തൻ

by News Desk
December 8, 2021
in INDIA
0
കുനൂരിൽ-തകർന്നത്‌-സേനയുടെ-വിശ്വസ്‌തൻ
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > കുനൂരിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുമായി തകർന്ന് വീണത് ഇന്ത്യൻ വ്യോമസേനയുടെ വിശ്വസ്തൻ എംഐ‐17വി5 ഹെലികോപ്റ്റർ. ലോകത്തിലെ ഏറ്റവും ആധുനികവും സുരക്ഷിതവും പ്രശസ്തവുമായ സൈനിക കാരിയർ ചോപ്പറുകളിൽ ഒന്നാണ് എംഐ‐17വി 5. സുളൂർ വ്യോമത്താവളത്തിന്റെ ഭാഗമായ 109 ഹെലികോപ്റ്റർ യൂണിറ്റിന്റെ ഭാഗമായ കോപ്റ്ററാണ് കുനൂരിൽ തകർന്ന് വീണത്.

ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന എംഐ‐17വി 5 ന്റെ നിർമാതാക്കൾ മോസ്ക്കോ ഹെലിക്കോപ്പ്റ്റർ പ്ലാന്റാണ്. ആയുധങ്ങൾ ഘടിപ്പിച്ച് ലൈറ്റ് ഗൺഷിപ്പ് രൂപത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഇതിന്റെ നിരവധി വകഭേദങ്ങൾ നിലവിലുണ്ട്.

ഏത് കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സുരക്ഷിതമായി ഇറങ്ങുന്നതിനും പറന്നുയരുന്നതിനും കഴിയുന്ന എംഐ‐17വി 5 സൈനിക വിന്യാസത്തിനും ചരക്ക് നീക്കത്തിനും തിരച്ചിലിനും നിരീക്ഷണത്തിനുമെല്ലാം ഉപയോഗിക്കാവുന്ന വിവിധോദേശ സൈനിക ഹെലികോപ്റ്ററാണ്. ഇരട്ട എഞ്ചിനുകളുടെ കരുത്തിൽ കാശ്മീരിലെയും ഹിമാലയത്തിലെയും ഉൾപ്പെടെ ഏത് മോശം കാലാവസ്ഥകളിലും ഉപയോഗിക്കാനാകുന്ന ചോപ്പറുകൾക്കായി 2008ലാണ് ഇന്ത്യൻ വ്യോമസേന റഷ്യയെ സമീപിക്കുന്നത്.

80 എംഐ‐17വി5 ഹെലികോപ്റ്ററുകൾക്കായി 1.3 ബില്ല്യൺ യുഎസ് ഡോളറിന്റേതായിരുന്നു കരാർ. കരാർ പ്രകാരം ചോപ്പറുകളുടെ ആദ്യ ബാച്ച് 2013ലും അവസാന ബാച്ച് 2018ലുമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. മണിക്കൂറിൽ 250 കിലോമീറ്റാണ് പരമാവധി വേഗം. 1,180 കിലോ മീറ്റർ ദൂര പരിധിയിലും 6000 മീറ്റർ ഉയരത്തിലും പറക്കാനാകും. 13,000 കിലോഗ്രാമാണ് വഹിക്കാവുന്ന പരമാവധി ഭാരം. 36 സൈനികരെ വഹിക്കാനാകും.

എസ്‐8 റോക്കറ്റ്,23എംഎം മെഷിൻ ഗൺ, പികെറ്റി മെഷിൻ ഗൺ,എകെഎം സബ്മറൈൻ തോക്ക്,ശ്തൂം മിസൈലുകൾ എന്നിവ ഘടിപ്പിക്കാനാകും. 2014ലാണ് വിവിഐപികളുടെ യാത്രകൾക്കായി എംഐ‐17വി5 ഉപയോഗിക്കുവാൻ ഇന്ത്യൻ വ്യോമസേന തീരുമാനിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് സഞ്ചരിക്കുന്നതിനായി ചോപ്പറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. അഞ്ചോളം കോപ്റ്ററുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

അതുവരെ വിവിഐപികളുടെ യാത്രകൾക്കായി ഉപയോഗിച്ചിരുന്നത് ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ എഡബ്ല്യു 101 കോപ്റ്ററുകളായിരുന്നു. ഹെലികോപ്റ്ററുകളുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണം വീണ്ടും ചർച്ചയാകുന്നതോടെയാണ് എഡബ്ല്യു 101 വിവിഐപി യാത്രകളിൽ നിന്നും ഒഴിവാക്കപ്പെടുന്നത്.

Previous Post

പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി മുതല്‍ ദൃശ്യം 2 വരെ; 2021-ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍

Next Post

ജില്ലാ പഞ്ചായത്തുകളില്‍ മിന്നുന്ന മുന്നേറ്റം; ജനമനസ്സ് ഇടതിനൊപ്പം തന്നെ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ജില്ലാ-പഞ്ചായത്തുകളില്‍-മിന്നുന്ന-മുന്നേറ്റം;-ജനമനസ്സ്-ഇടതിനൊപ്പം-തന്നെ

ജില്ലാ പഞ്ചായത്തുകളില്‍ മിന്നുന്ന മുന്നേറ്റം; ജനമനസ്സ് ഇടതിനൊപ്പം തന്നെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.