Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജില്ലാ പഞ്ചായത്തുകളില്‍ മിന്നുന്ന മുന്നേറ്റം; ജനമനസ്സ് ഇടതിനൊപ്പം തന്നെ

by News Desk
December 8, 2021
in KERALA
0
ജില്ലാ-പഞ്ചായത്തുകളില്‍-മിന്നുന്ന-മുന്നേറ്റം;-ജനമനസ്സ്-ഇടതിനൊപ്പം-തന്നെ
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > നിയമസഭാ തെരഞ്ഞെടുപ്പിനുശേഷവും ഇടതുപക്ഷമുന്നണിയുടെ ജനപ്രീതി വര്ധിക്കുന്നതിന്റെ സൂചനയായി തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം. കൂടുതൽ വോട്ടർമാരുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വന്വിജയം ഇത് തെളിയിക്കുന്നതാണ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ആറുമാസം പിന്നിട്ടപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് നേടിയത് മിന്നുന്ന വിജയം നേടിയത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ രണ്ടിടങ്ങളില് സീറ്റ് നിലനിര്ത്തുക മാത്രമല്ല, ഭൂരിപക്ഷം വന്തോതില് ഉയര്ത്തുകയും ചെയ്തു.

അരൂരില് ചരിത്രമെഴുതി

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര് ഡിവിഷന് ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ഥി സിപിഐ എമ്മിലെ അനന്തു രമേശന് ചരിത്ര വിജയമാണ് നേടിയത്. 10,063 വോട്ടുകളുടെ വന് ഭൂരിപക്ഷത്തിനാണ് അനന്തു യുഡിഎഫിലെ കെ ഉമേശനെ പരാജയപ്പെടുത്തിയത്. ഡിവിഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള് മൂന്നിരിട്ടയോളം ഭൂരിപക്ഷവും. ആകെ പോള് ചെയ്ത 40837 വോട്ടുകളില് അനന്തുവിന് 23751 വോട്ട് ലഭിച്ചപ്പോള് കെ ഉമേശന് കിട്ടിയത് 13688 വോട്ട് മാത്രം. എന്ഡിഎ സ്ഥാനാര്ഥി കെ എം മണി ലാലിന് 2762 വോട്ട് ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച കൃഷ്ണകുമാര് 277 നേടി. കഴിഞ്ഞ തവണ 3495 വോട്ടായിരുന്നു ഭൂരിപക്ഷം.

ആദ്യം മുതല് വ്യക്തമായ മേല്ക്കൈ നേടിയായിരുന്നു അനന്തുവിന്റെ മുന്നേറ്റം. തപാല് വോട്ടുകളായിരുന്നു ആദ്യം എണ്ണിയത്. 73 വോട്ടുകളില് ഒരെണ്ണം അസാധുവായി. ഒന്നാം റൗണ്ടില് 1254 വോട്ടു നേടി എല്ഡിഎഫ് ഭൂരിപക്ഷം 1289 ആയി ഉയര്ത്തി. രണ്ടാം റൗണ്ടില് ഭൂരിപക്ഷം 2186 ആയി ഉയര്ന്നു. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള് 2998, നാലാം റൗണ്ട് 4228, അഞ്ചാം റൗണ്ട് 5404, ആറാം റൗണ്ട് 6301, ഏഴ് 7162, എട്ട് 8159, ഒമ്പത് 9058, പത്ത് 9828, പതിനൊന്ന് 10,063 എന്നിങ്ങനെ ഭൂരിപക്ഷം ഉയര്ന്നു.

അരൂരില് വിജയിച്ച സിപിഐ എമ്മിലെ ദെലീമ എംഎല്എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണത്തെ ഡിവിഷന് തെരഞ്ഞെടുപ്പില് ദെലീമ യുഡിഎഫിലെ ടി എച്ച് സലാമിനെയാണ് പരാജയപ്പെടുത്തിയത്.

എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ അനന്തു രമേശന് ഡിവൈഎഫ്ഐ അരൂര് ബ്ലോക്ക്, സിപിഐ എം തുറവൂര് ലോക്കല് കമ്മിറ്റികളില് അംഗമാണ്. ജില്ലാ ലൈബ്രറി കൗണ്സില് എക്സിക്യൂട്ടീവ് അംഗമായും പ്രവര്ത്തിക്കുന്നു. ചേര്ത്തല എന്എസ്എസ് കോളേജ് യൂണിയന് ചെയര്മാനുമായിരുന്നു. കെ ഉമേശന് കോണ്ഗ്രസ് ജില്ലാ ജനറല് സെക്രട്ടറിയും യുഡിഎഫ് അരൂര് നിയോജക മണ്ഡലം കണ്വീനറുമാണ്. എന്ഡിഎ സ്ഥാനാര്ത്ഥിയായി കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്ന ബിഡിജെഎസിലെ കെ എം മണിലാല് ആണ് ഇത്തവണയും മത്സരിച്ചത്.

കുതിപ്പ് തുടര്ന്ന് ശ്രീകൃഷ്ണപുരം

പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷനില് എല്ഡിഎഫ് സ്ഥാനാര്ഥി കെ ശ്രീധരന് ഉജ്വല വിജയം നേടി. 9270 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. കെ പ്രേംകുമാര്, എംഎല്എ ആയതിനെത്തുടര്ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില് 7163 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്ഡിഎഫ് വിജയം.

ഉപതെരഞ്ഞെടുപ്പില് 21913 വോട്ടുകള് കെ ശ്രീധരന് ലഭിച്ചപ്പോള് യുഡിഎഫ് സ്ഥാനാര്ത്ഥി പി ഗിരീഷന് 12643 വോട്ടുകളും ബിജെപി സ്ഥാനാര്ത്ഥി ബി ബിനോജിന് 3840 വോട്ടുകളും ലഭിച്ചു.

നന്മണ്ടയില് ഇടത് തന്നെ

കോഴിക്കോട് ജില്ലയിലെ നന്മണ്ട ജില്ലാ ഡിവിഷന് മികച്ച ലീഡോടെ എല്ഡിഎഫ് നിലനിര്ത്തി. എല്ഡിഎഫ് സ്ഥാനാര്ത്ഥി റസിയ തോട്ടായി 6766 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2020ല് വിജയിച്ച കാനത്തില് ജമീല എംഎല്എ ആയതോടെയാണ് ഇവിടെ ഒഴിവു വന്നത്. 8094 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കാനത്തില് ജമീലയുടെ വിജയം. എന്നാല് കഴിഞ്ഞതവണത്തേതിനേക്കാള് വോട്ട്ശതമാനം ഇത്തവണ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന് തെരഞ്ഞെടുപ്പില് 88% പോളിങ് രേഖപ്പെടുത്തിയപ്പോള് ഉപതെരഞ്ഞെടുപ്പില് 62.5% ആയി പോളിങ് കുറഞ്ഞു.

മഹിളാ അസോസിയേഷന് കക്കോടി ഏരിയാ സെക്രട്ടറിയും, സിപിഐ എം കക്കോടി ഏരിയാ കമ്മറ്റി അംഗവുമാണ് റസിയ. യുഡിഎഫ് സ്ഥാനാര്ത്ഥിയായി കാക്കൂര് പഞ്ചായത്ത് മുന് പ്രസിഡണ്ട് കെ ജമീലയും, ബി ജെ പി സ്ഥാനാര്ത്ഥിയായി എലത്തൂര് നിയോജകമണ്ഡലം സെക്രട്ടറി ഗിരിജ വലിയ പറമ്പിലുമാണ് മത്സരിച്ചത്.

Previous Post

കുനൂരിൽ തകർന്നത്‌ സേനയുടെ വിശ്വസ്‌തൻ

Next Post

ഓക്‌സിജന്‍ കരുതല്‍ ശേഖരം പര്യാപ്‌തം ; സജ്ജമാക്കിയത് 42 ജനറേറ്ററുകള്‍: മന്ത്രി വീണാ ജോർജ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഓക്‌സിജന്‍-കരുതല്‍-ശേഖരം-പര്യാപ്‌തം-;-സജ്ജമാക്കിയത്-42-ജനറേറ്ററുകള്‍:-മന്ത്രി-വീണാ-ജോർജ്‌

ഓക്‌സിജന്‍ കരുതല്‍ ശേഖരം പര്യാപ്‌തം ; സജ്ജമാക്കിയത് 42 ജനറേറ്ററുകള്‍: മന്ത്രി വീണാ ജോർജ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.