ടോക്യോ: ആഗോള തലത്തിൽ നേരിടുന്ന ചിപ്പ് ക്ഷാമത്തെ തുടർന്ന് മിറർലെസ് വ്ലോഗിങ് ക്യാമറയായ സെഡ് വി-ഇ10 ന്റെ ഓർഡറുകൾ ഒഴിവാക്കി മുൻനിര ജാപ്പനീസ് കമ്പനിയായ സോണി. ഓഗസ്റ്റിലാണ് കമ്പനി ഈ ക്യാമറ അവതരിപ്പിച്ചത്.
കൂടാതെ a7 II സീരീസ്, a6400, a6100 ക്യാമറകൾക്ക് ഓഡർ സ്വീകരിക്കുന്നതും കമ്പനി നിർത്തിവെച്ചിരിക്കുകയാണെന്ന് ഡിജിറ്റൽ ഫോട്ടോഗ്രഫി റിവ്യൂ പറയുന്നു. അതിന് പിന്നാലെയാണ് സെഡ്വി-ഇ10 ക്യാമറയുടെയും വിൽപനയിൽ നിന്നും മാറി നിൽക്കാൻ കമ്പനി തീരുമാനിച്ചത്.
സെമികണ്ടക്ടർ ക്ഷാമം കൊണ്ടാണ് ഡിജിറ്റൽ ഇമേജിങ് ഉൽപന്നങ്ങൾ വൈകുന്നത് എന്ന് കമ്പനി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തു.
ഉപഭോക്താക്കൾക്ക് അസൗകര്യം നേരിട്ടത്തിൽ ക്ഷമചോദിക്കുന്നതായും കഴിയുന്നതും വേഗത്തിൽ ഉൽപ്പന്നം എത്തിക്കാൻ ശ്രമിക്കുമെന്നും കമ്പനി പറഞ്ഞു.
ആഗോള തലത്തിൽ നേരിടുന്ന സെമികണ്ടക്ടർ ക്ഷാമം വിവിധ വ്യവസായ മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യ രംഗം, സ്മാർട്ഫോണുകൾ, വാഹന നിർമാണ രംഗം എന്നിവ അതിൽ ചിലതാണ്. ഈ പശ്ചാത്തലത്തിലാണ് ആപ്പിൾ ഗൂഗിൾ പോലുള്ള കമ്പനികൾ സ്വന്തം ചിപ്പുകളിലേക്ക് നീങ്ങിയത്.
Content Highlights: ony suspends orders of vlogging camera amid chip shortage