ന്യൂഡൽഹി
ത്രിപുരയിൽ മുസ്ലിങ്ങൾക്കെതിരെ ഒക്ടോബറിലുണ്ടായ അക്രമങ്ങളിൽ പ്രത്യേക സംഘത്തിന്റെ (എസ്ഐടി) അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. അഡ്വ. എഹ്തേഷാം ഹഷ്മി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഡൽഹിയിലെഅഭിഭാഷകർക്കൊപ്പം അഡ്വ. എഹ്തേഷാം ഹഷ്മി പ്രദേശം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു. 12 പള്ളി തകർത്തു. മുസ്ലിം ഉടമസ്ഥതയിലുള്ള കടകൾ തീവച്ച് നശിപ്പിച്ചു. വീടുകൾ തകർത്തു.