മലയാളി അസോസിയേഷൻ ഓഫ് പെർത്തിന് പുതിയ സാരഥികൾ.
സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകി, ഓസ്‌ട്രേലിയയിലെ മറ്റ് അസ്സോസിയേഷനുകൾക്ക് മാതൃകയായി, മലയാളി അസോസിയേഷൻ ഓഫ് പെർത്ത് പുതിയ സംഘടനാഭാരവാഹികളെ തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ കുടിയേറ്റ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളീ സംഘടനയിലെ നേതൃത്വ നിരയിൽ ഇത്രയും സ്ത്രീകൾ ഒന്നിച്ചണിചേർന്ന് ഒരു സംഘടനയിലെ പ്രമുഖ സ്‌ഥാനങ്ങൾ എല്ലാം തന്നെ കയ്യാളാൻ ഒരുമ്പെടുന്നത് ഇദംപ്രഥമമാണ്.
എത്രമേൽ പുരോഗമന കാഴ്ചപ്പാടുകളുള്ള സമൂഹത്തിലേയ്ക്ക് കുടിയേറിയാലും, പൊതുവിൽ മലയാളികളുടെ പൊതുബോധവും സാമൂഹിക അവബോധവും നിലകൊള്ളുന്നത് പിന്തുടർന്ന് വരുന്ന പുരുഷാധിപത്യ, പുരുഷ കേന്ദ്രീകൃത വ്യവസ്ഥയുടെ തുടർച്ചകളിലാണ് എന്ന് കാണാം.സൂക്ഷ്മമായി നിരീക്ഷിച്ചാൽ,കുടുംബം എന്ന സംവിധാനത്തിനകത്തു മാത്രമല്ല സാമൂഹികമായി ഇടപെടുന്ന സമസ്ത മേഖലകളിലും ഈ തുടർച്ചകൾ ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നു എന്ന് വ്യക്തമാകും.. അങ്ങിനെയുള്ള ഒരു സമൂഹത്തിൽ വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു സാംസ്ക്കാരിക സംഘടനയുടെ, സജീവവും സമ്പൂർണ്ണവുമായ നേതൃത്വം സ്ത്രീകൾ കൈയ്യാളുന്നത് പ്രത്യേകമായി ശ്രദ്ധിക്കപ്പെടേണ്ട ഒന്നാകുന്നു … ദേശീയഅടിസ്ഥാനത്തിൽ തന്നെ പ്രവർത്തിയ്ക്കുന്ന അതി വിപ്ലവവും ” പുരോഗമനവും” ആപ്തവാക്യമാക്കിയ പ്രസ്ഥാനത്തിന് പോലും നാളിതുവരെ സാധ്യമാകാത്ത ഒന്ന്…എന്നാണ് Shiju Kolenchery അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് .
എന്തായാലും ഈ തിരഞ്ഞെടുപ്പിന് MAP പ്രത്യേകമായ അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു.