Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ലാപ്‌ടോപ്പ് നഷ്ടപ്പെട്ട സംഭവം: സായൂജ്യയുടെ അനുഭവം ഇനി ഉണ്ടാകാതിരിക്കാന്‍ ചേയ്യേണ്ടത്

by News Desk
November 25, 2021
in Uncategorized
0
ലാപ്‌ടോപ്പ്-നഷ്ടപ്പെട്ട-സംഭവം:-സായൂജ്യയുടെ-അനുഭവം-ഇനി-ഉണ്ടാകാതിരിക്കാന്‍-ചേയ്യേണ്ടത്
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

Digiboxx, Google Drive

ഏറെ നൊമ്പരത്തൊടും നിസ്സഹായവസ്ഥയോടും കൂടിയാണ് പലരും സായൂജ്യയുടെ അവസ്ഥയറിഞ്ഞത്. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാർഥിനിയായ് സായൂജ്യയ്‍ക്ക് തന്റെ പഠന റിപ്പോർട്ടുകളും സാമഗ്രികളും അടങ്ങിയ ലാപ്ടോപ് ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് മോഷണം പോയി.

എനിക്ക് എന്റെ കണ്ണ് നഷ്ടമായതുപോലെയാണ് തോന്നുന്നത്, ഡിഗ്രി കാലം മുതൽക്കുള്ള പഠനസാമഗ്രികൾ ഉണ്ടായിരുന്ന ലാപ്ടോപ് ആയിരുന്നു അത്.- നിസ്സഹായതയോടെ സായൂജ്യ പറയുന്നു.

ഗവേഷണവുമായി ബന്ധപ്പെട്ട് സായൂജ്യ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം ആ കംപ്യൂട്ടറിലായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഗവേഷണ പഠനം നിലച്ച അവസ്ഥാണ് സായൂജ്യക്ക്.

ഇത് സായൂജ്യക്ക് മാത്രം സംഭവിക്കാവുന്ന കാര്യമല്ല. കംപ്യൂട്ടറും, ലാപ്ടോപ്പുമെല്ലാം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും എല്ലായിപ്പോഴും ഇത്തരം ഒരു സാഹചര്യം മുന്നിൽ കാണേണ്ടതുണ്ട്. ഉപകരണങ്ങൾ നഷ്ടപ്പെട്ടാലും കേടുവന്നാലും അതിലെ ഫയലുകൾ നഷ്ടപ്പെടാതെ എങ്ങനെ നോക്കാം?

ഇന്ന് താരതമ്യേന സുരക്ഷിതമെന്ന് പറയാവുന്നത് ക്ലൗഡ് സ്റ്റോറേജ് ബാക്ക് അപ്പുകളാണ്. നിങ്ങളുടെ കംപ്യൂട്ടറിലെ സുപ്രധാന ഫയലുകളെല്ലാം തന്നെ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളുടെ സഹായത്തോടെ സൂക്ഷിക്കാനാവും. അതിൽ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഗൂഗിൾ ഡ്രൈവ്

ഫയൽ ബാക്ക് അപ്പുകൾക്ക് ആർക്കും എളുപ്പം ആശ്രയിക്കാവുന്ന സംവിധാനമാണ് ഗൂഗിൾ ഡ്രൈവ്. ജിമെയിൽ അക്കൗണ്ട് ഉള്ള ആർക്കും ഇത് ഉപയോഗപ്പെടുത്താം. ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പടെ വിദ്യാഭ്യാസത്തിനും മറ്റുമായി വിവര ശേഖരണം നടത്തുന്നവർക്ക് ഇത് ഏറെ പ്രയോജനകരവുമാണ്. കാരണം വീഡിയോ, ചിത്രങ്ങൾ തുടങ്ങിയ മൾട്ടി മീഡിയാ ഫയലുകളേക്കാൾ ഗവേഷണ വിദ്യാർത്ഥികൾ കൈകാര്യം ചെയ്‌യുന്നത് ഡോക്യുമെന്റുകളാണ്. ഏറെ നാളത്തെ വിവര ശേഖരണത്തിനൊടുവിൽ സമയമെടുത്ത് ടൈപ്പ് ചെയ്തെടുത്തതും എഡിറ്റ് ചെയ്ത് വൃത്തിയാക്കിയതുമായ സുപ്രധാ പഠന റിപ്പോർട്ടുകളായിരിക്കാം അവ.

ഡോക്യുമെന്റ് ഫയലുകൾക്ക് മൾട്ടി മീഡിയാ ഫയലുകളേക്കാൾ വലിപ്പം കുറവായതുകൊണ്ടുതന്നെ പഠനാവശ്യത്തിനുള്ള ഭൂരിഭാഗം ഫയലുകളും ഗൂഗിൾ ഡ്രൈവിൽ തന്നെ സൂക്ഷിക്കാൻ സാധിക്കും. 15 ജിബി വരെ സൗജന്യ സ്റ്റോറേജ് ഓരോ ഗൂഗിൾ അക്കൗണ്ടിനും ലഭിക്കുന്നുണ്ട്.

ചെയ്‌യേണ്ടത് ഇത്രയുമാണ്. ഒന്നുകിൽ നിങ്ങളുടെ പഠന റിപ്പോർട്ടുകൾ തയ്‌യാറാക്കാൻ ഗൂഗിൾ ഡോക്സ് സേവനത്തെ ആശ്രയിക്കുക. വേഡ് ഡോക്യുമെന്റും, സ്പ്രെഡ് ഷീറ്റും, സ്ലൈഡും, ഫോമുകളുമെല്ലാം ഇതിൽ തന്നെ തയ്‌യാറാക്കാൻ സാധിക്കും. ഇത് നേരെ ഗൂഗിൾ ഡ്രൈവിലേക്കാണ് ശേഖരിക്കപ്പെടുക.

മൈക്രോസോഫ്റ്റ് വേഡ്, എക്സെൽ, പവർപോയിന്റ് പോലുള്ളവ ഉപയോഗിക്കുന്നവർ തീർച്ചയായും ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാ ഫയലുകളും തീയ്‌യതി അടിസ്ഥാനത്തിൽ ഡ്രൈവിലേക്ക് അപ് ലോഡ് ചെയ്‌യുക.

ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്ത് ഏത് ഉപകരണത്തിൽ നിന്നും നിങ്ങൾക്ക് ഇത് ഡൗൺലോഡ് ചെയ്‌യാനോ വീണ്ടും എഡിറ്റ് ചെയ്‌യാനോ സാധിക്കും.

ഡിജി ബോക്സ്

ഫയലുകൾ ശേഖരിച്ചുവെക്കാൻ എളുപ്പം സാധിക്കുന്ന മറ്റൊരു സേവനമാണ് ഡിജിബോക്സ്. ഭാരത സർക്കാരിന്റെ ഒരു വിദഗ്ദോപദേശക സമിതിയായ നീതി ആയോഗ് ആണ് ഡിജി ബോക്സ് പുറത്തിറക്കിയത്. ഫോണിൽ നിന്നും കംപ്യൂട്ടറിൽ നിന്നും ഫയലുകൾ ഡിജി ബോക്സ് സ്റ്റോറേജിലേക്ക് മാറ്റാം.

ഇതിലെ സൗജന്യ അക്കൗണ്ടിൽ 20 ജിബി വരെ ഫയലുകൾ അപ് ലോഡ് ചെയ്‌യാനാവും. രണ്ട് ജിബി വരെ വലിപ്പമുള്ള ഫയലുകൾ ഇതിൽ അപ് ലോഡ് ചെയ്‌യാം. അതായത് അപ് ലോഡ് ചെയ്‌യുന്ന ഒരു ഫയലിന് രണ്ട് ജിബി വരെ വലിപ്പമാവാം.

ഇത് കൂടാതെ 30 രൂപ സബ്സ്ക്രിപ്ഷൻ നിരക്കിൽ രണ്ട് ടിബി വരെ ആകെ സ്റ്റോറേജ് ലഭിക്കും. ഇതിൽ ഒരു ഫയലിന് 10 ജിബി വരെ വലിപ്പമാവാം. അതേസമയം ഗൂഗിളിൽ 125 രൂപയുടെ സബ്സ്ക്രിപ്ഷൻ നിരക്കിൽ 30 ജിബി സ്റ്റോറേജ് മാത്രമേ ലഭിക്കുകയുള്ളൂ. രണ്ട് ടിബി സ്റ്റോറേജിന് ഗൂഗിൾ ഡ്രൈവിൽ 672 രൂപയാണ് വില.

ചെയ്‌യേണ്ട് ഇത്രമാത്രമാണ് ഇമെയിൽ ഐഡി ഉപയോഗിച്ച് ഡിജി ബോക്സ് വെബ്സൈറ്റിൽ ഒരു് അക്കൗണ്ട് തുടങ്ങുക. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്താൽ ഫോണിലെ ഫയലുകളും ഇതിൽ അപ് ലോഡ് ചെയ്‌യാനാവും. ഫയൽ കൈമാറ്റത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്.

Content Highlights: How to back up data from computer, Google Drive, Digiboxx, Cloud Storage

Previous Post

Karunya Plus KN 396 Lottery: 80 ലക്ഷം ഈ ഭാഗ്യവാന്, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

പുഷ്‌പന്‌ സ്‌നേഹവീട്‌ നിർമിച്ച്‌ ഡിവൈഎഫ്‌ഐ; താക്കോൽ 27ന്‌ കൈമാറും

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പുഷ്‌പന്‌-സ്‌നേഹവീട്‌-നിർമിച്ച്‌-ഡിവൈഎഫ്‌ഐ;-താക്കോൽ-27ന്‌-കൈമാറും

പുഷ്‌പന്‌ സ്‌നേഹവീട്‌ നിർമിച്ച്‌ ഡിവൈഎഫ്‌ഐ; താക്കോൽ 27ന്‌ കൈമാറും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.