മനാമ > വിദേശങ്ങളില്‍നിന്ന് ആസ്ട്ര സെനക ഉള്‍പ്പെടെ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇവര്‍ക്ക് ആറു മാസം തികഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ വാക്സിനോ മൊഡേണ വാക്സിനോ നല്‍കും. രണ്ട് തരം വാക്സിനുകള്‍ സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും അവര്‍ ഖത്തര്‍ ടിവിയോട് പറഞ്ഞു.
പുതിയ തീരുമാനം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഗുണകരമാണ്. ലോകകപ്പ് പാശ്ചാത്തലത്തില്‍ വാക്സിനേഷന് ഊര്‍ജിതമാക്കുകയാണ് രാജ്യം. കൊറോണ മുക്ത ലോകകപ്പ് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കാണികള്‍ക്കായി പത്ത് ലക്ഷം കോവിഡ് വാക്സിന് ഒരുക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.