ലണ്ടൻ> സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം ചേർന്നു. ഡോക്ടർ ജോഷി സൈമൺ അധ്യക്ഷനായി. സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് സെക്രട്ടറി ബൈജു നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു .
കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബ്രിട്ടീഷ് പൗരൻമാരടക്കം പങ്കെടുത്ത ഭക്ഷ്യ മേളയും ബിരിയാണി ചലഞ്ചും നടത്തി 2610 പൗണ്ട് ബ്രാഞ്ച് കണ്ടെത്തി നൽകിയിരുന്നു, ഇതിനായി പ്രവർത്തിച്ച എല്ലാവര്ക്കും നാഷണൽ കമ്മറ്റിയുടെ നന്ദി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.
അടുത്ത രണ്ട് വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു. രഞ്ജിത്ത് വർക്കി (പ്രസിഡന്റ് ),ഡോക്ടർ ജോഷി സൈമൺ (സെക്രട്ടറി), ജസ്റ്റി മോൾ സൈമൺ (വൈസ് പ്രസിഡന്റ് ), സുഭാഷ് (ജോയിൻ സെക്രട്ടറി), മാത്യു തോമസ്.(ജോസി)( ട്രഷറർ ) എന്നിവരാണ് ഭാരവാഹികൾ