ന്യൂഡൽഹി
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡയറക്ടർ സഞ്ജയ്കുമാർ മിശ്രയുടെ കാലാവധി കേന്ദ്രസർക്കാർ ഒരുവർഷത്തേക്ക് കൂടി നീട്ടി. സർവീസ് വ്യാഴാഴ്ച അവസാനിക്കെയാണ് 2022 നവംബർ 18വരെ കാലാവധി നീട്ടിയത്.
സിബിഐ, ഇഡി ഡയറക്ടർമാരുടെ പരമാവധി സേവനകാലാവധി അഞ്ച് വർഷംവരെയാക്കി കേന്ദ്രം ദിവസങ്ങൾക്കുമുമ്പ് ഓർഡിനൻസുകൾ ഇറക്കിയിരുന്നു. നേരത്തെ 2020ലും ഒരുവർഷം നീട്ടിനൽകി.
ഇത് ചോദ്യംചെയ്ത ഹർജിയിൽ കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കി. ഇത് മറികടക്കാനാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.