ന്യൂഡൽഹി
ടിവി ചാനൽ ചർച്ചകളാണ് ‘വലിയ മലിനീകരണം’ ഉണ്ടാക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഡൽഹി വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് നിരീക്ഷണം. ‘ടിവി ചാനൽ ചർച്ചകൾ വലിയ മലിനീകരണമാണ് ഉണ്ടാക്കുന്നത്. അവർ അത് മനസ്സിലാക്കുന്നില്ല. സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് കാര്യങ്ങൾ ചർച്ചചെയ്യുകയാണ്. എല്ലാവർക്കും അവരവരുടെ അജൻഡയുണ്ട്’–- ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബുധനാഴ്ച കേസ് പരിഗണിക്കുന്നതിനിടെ സോളിസിറ്റർ ജനറൽ തുഷാർമെഹ്തയാണ് വാര്ത്താചാനലുകളെ കുറിച്ച് പരാമര്ശിച്ചത്. കർഷകർ വൈക്കോൽ കത്തിക്കുന്നതുമായി ബന്ധപ്പെട്ട തന്റെ പരാമര്ശം ചില ചാനലുകള് ചര്ച്ചയില് വളച്ചൊടിച്ചെന്ന് തുഷാർ മെഹ്ത പരാതിപ്പെട്ടു. പൊതുപദവികൾ വഹിക്കുന്നവർക്കെതിരെ അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കപ്പെടുന്നത് പുതിയ സംഭവമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നാലെയാണ്, വാര്ത്താ ചാനൽ ചർച്ചകളുടെ നിലവാരത്തകർച്ച വിമർശിച്ചത്.