അബുദാബി > യുഎഇയുടെ അൻപതാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് എഡിഎംഎസ് മരുഭൂമിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ഡെസേർട് റോസ് എന്ന ടൂറിസം സ്ഥാപനവുമായി സഹകരിച്ചാണ് ഡേ@ഡിസർട്ട് എന്ന പേരിൽ യാത്ര സംഘടിപ്പിച്ചത്. അബുദാബിയിൽ താമസിക്കുന്ന ഫ്രണ്ട്സ് എഡിഎംഎസിന്റെ കുടുംബാംഗങ്ങൾക്കും, കൂട്ടുകാർക്കും, സഹോദര സംഘടന പ്രവർത്തകർക്കും മരുഭൂമിയിലെ തദ്ദേശീയ കാഴ്ചകൾ കാണുവാനും, ഡെസേർട് ഡ്രൈവ്, തന്നൂര ഡാൻസ്, ഹെന്ന പെയിന്റിങ്, ഒട്ടക സഫാരി തുടങ്ങി നിരവധി വിനോദങ്ങൾ ആസ്വദിക്കുവാനും അവസരമൊരുക്കിയ വിനോദയാത്രയിൽ മരുഭൂമിയിൽ ഒരു അത്താഴ വിരുന്നും ഒരുക്കിയിരുന്നു.
മരുഭൂമിയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഫ്രണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് റഫീഖ് കയനായിലിന്റെ അധ്യക്ഷനായി. അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കോഓർഡിനേഷൻ ചെയർമാൻ യേശുശീലൻ, കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ് എൻ. വി. മോഹനൻ, ശക്തി തിയറ്റേഴ്സ് അബുദാബി പ്രസിഡന്റ് മനോജ്, ജനറൽ സെക്രട്ടറി ഫസൽ കുന്നംകുളം, സെക്രട്ടറി ഗഫൂർ എടപ്പാൾ എന്നിവർ സംസാരിച്ചു. ഏഷ്യാനെറ്റ് മൈലാഞ്ചി റിയാലിറ്റി ഷോ ജേതാവ് ആസിഫ് കപ്പാടിന്റെ ഗാനമേള, കുട്ടികൾക്കും, മുതിർന്നവർക്കും, വനിതകൾക്കുമായി വിവിധ മത്സരങ്ങൾ, വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും, സർപ്രൈസ് ഗിഫ്റ്റുകളും ഫ്രണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് റഫീഖ് കയനായിൽ, ജനറൽ സെക്രട്ടറി ഫസൽ കുന്നംകുളം, വൈസ് പ്രസിഡന്റ് റയീസ് മാറഞ്ചേരി, കോർഡിനേറ്റർ ബിനു ബാനർജി, സെക്രട്ടറിമാരായ ഗഫൂർ എടപ്പാൾ, റഷീദ് അയിരൂർ, ട്രഷറർ തജ്ജുദ്ദിൻ, സമാജം കമറ്റി അംഗങ്ങളായ ഷാജികുമാർ, സതീഷ് കൊല്ലം, രേഖിൻ സോമൻ, ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുള്ള പലപ്പെട്ടി, റജബ് കാർഗോ എം ഡി. ഫൈസൽ കാരാട്ട്, ഇൻകാസ് വൈസ് പ്രസിഡന്റ് നിസാർ, മലയാള മനോരമ റിപ്പോർട്ടർ എൻ.എം. അബൂബക്കർ, ഫ്രണ്ട്സ് എഡിഎംഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ റജീദ് പട്ടോളി, ലത്തീഫ് മാറഞ്ചേരി, ടി. എ. അൻസാർ, ഹംസ കുന്നംകുളം, സമാജം വനിതാ വിഭാഗം അംഗങ്ങളായ അപർണ സന്തോഷ്, അനൂപ ബാനർജി, നൗഷിദ ഫസൽ, ഡസെർട്ട് റോസ് ടൂർ എം. ഡി. അൻഷാർ തുടങ്ങിയവർ വിതരണം ചെയ്തു.
വൈകുന്നേരം മൂന്നു മണിക്ക് ആരംഭിച്ച പരിപാടി അർദ്ധരാത്രിവരെ നീണ്ടുനിന്നു. ഇരുനൂറിലേറെ പേര് പരിപാടിയിൽ പങ്കെടുത്തു.