ഏത് വിധേനയും പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് എയർടെൽ. ഇതിന്റെ ഭാഗമായി നിലവിലുള്ള 249 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിനൊപ്പം പ്രതിദിനം 500 എംബി ഡാറ്റ അധികമായി ലഭിക്കും.
നിലവിൽ 249 രൂപയുടെ റീച്ചാർജിൽ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പുതിയ ആനുകൂല്യം ലഭിച്ചാൽ ആകെ രണ്ട് ജിബി ഡാറ്റ ഈ റീച്ചാർജിനൊപ്പം ലഭിക്കും. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
എയർടെൽ താങ്ക്സ് ആപ്പ് വഴിയാണ് ഈ ആനുകൂല്യം നേടാൻ സാധിക്കുത. ഒരു മാസത്തേക്കുള്ള ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ട്രയലും ഈ റീച്ചാർജിനൊപ്പം ലഭിക്കും. ഒരു വർഷത്തെ ഷോ അക്കാദമി, മൂന്ന് മാസത്തെ അപ്പോളോ 24/7 സർക്കിൾ, സൗജന്യ ഹലോ ട്യൂൺ സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക്, എന്നിവയും പ്ലാനിനൊപ്പം ലഭിക്കും.
ജിയോയുടെ 249 രൂപയുടെ പ്ലാനിന് സമാനമാണ് എയർടെലിന്റേതും. എസ്എംഎസും ഡാറ്റയും, കോളിങ് ആനുകൂല്യങ്ങളുമെല്ലാം ഒരുപോലെയാണ്. ജിയോ പ്ലാനിൽ ജിയോയുടെ ഓടിടി സബ്സ്ക്രിപ്ഷനുകളാണ് ലഭിക്കുക എന്ന് മാത്രം.
വോഡഫോൺ ഐഡിയയാകട്ടെ 249 രൂപയുടെ പ്ലാനിൽ ദിവസേന 1.5 ജിബി ഡാറ്റയും, 100 എസ്എംഎസും, സൗജന്യ കോളുകളും 28 ദിവസത്തേക്ക് നൽകും. വീക്കെന്റ് ഡാറ്റ റോൾ ഓവർ സൗകര്യം ഇതിൽ ലഭിക്കുന്നുണ്ട്.
അടുത്തിടെ 349 രൂപയ്ക്ക് 2.5 ജിബി ഡാറ്റ ഓഫറും എയർടെൽ പ്രഖ്യാപിച്ചിരുന്നു. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളായി മൂന്ന് മാസത്തെ അപ്പോളോ 24/7, ഷോ അക്കാദമി, വിങ്ക് മ്യൂസിക്. ആമസോൺ പ്രൈം എന്നിവ ലഭിക്കും.