ന്യൂഡൽഹി
അലക്സാണ്ടറുടെ കാലമേത് ചന്ദ്രഗുപ്ത മൗര്യന്റെ കാലമേത് എന്ന തിരിച്ചറിവില്ലാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലക്സാണ്ടറെ ചന്ദ്രഗുപ്ത മൗര്യൻ തോൽപ്പിച്ചിട്ടും ‘മഹാൻ’ എന്ന വിശേഷണമുണ്ടായില്ലെന്ന് യോഗി ലഖ്നൗവിൽ ബിജെപിയുടെ പരിപാടിയിൽ പറഞ്ഞു. അശോക ചക്രവർത്തിയെയോ ചന്ദ്രഗുപ്ത മൗര്യനെയോ ചരിത്രം മഹാനെന്ന് വിശേഷിപ്പിച്ചില്ല. എന്നാൽ ചന്ദ്രഗുപ്ത മൗര്യൻ തോൽപ്പിച്ച അലക്സാണ്ടറെ മഹാനെന്ന് വിശേഷിപ്പിച്ചു. ഇത്തരം വിഷയങ്ങളിൽ ചരിത്രകാരന്മാർ നിശബ്ദരാണ്. എന്നാൽ ഇന്ത്യാക്കാർ സത്യാവസ്ഥ തിരിച്ചറിയുമ്പോൾ രാജ്യത്ത് മാറ്റമുണ്ടാകും–- യോഗി പറഞ്ഞു.
മാസിഡോണിയന്‍ ചക്രവര്‍ത്തിയായ അലക്സാണ്ടർ പടയോട്ടത്തിന്റെ ഭാഗമായി ഇന്ത്യവരെയെത്തിയിരുന്നു. 323 ബിസിയിൽ മരിച്ചു. അലക്സാണ്ടർ മരിച്ച ശേഷമാണ് ചന്ദ്രഗുപ്ത മൗര്യന്റെ ജനനം–- എന്നതാണ് വസ്തുത.