ന്യൂഡൽഹി> ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ പൊലീസ് റെയ്ഡിനിടെ യുവാവ് മരിച്ചതിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. കാൺപുരിലെ റിയൽഎസ്റ്റേറ്റ് ഏജന്റ് മനീഷ് ഗുപ്ത കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഡൽഹി സിബിഐ കോടതിയിലേക്ക് മാറ്റാനും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
മനീഷ് ഗുപ്തയുടെ ഭാര്യ മീനാക്ഷി ഗുപ്ത ഫയൽ ചെയ്ത ഹർജിയിലാണ് കോടതി ഇടപെടൽ.