ബീജിങ്
മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാഷ്ട്രമായി ചൈനയെ മാറ്റുമെന്നും ആഗോളതലത്തിൽ പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കുമെന്നും പ്രഖ്യാപിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ 19––ാമത് സെൻട്രൽ കമ്മിറ്റിയുടെ ആറാമത് പ്ലീനം. ‘ദേശീയ പുനരുജ്ജീവനം’ എന്ന മഹത്തായ സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാൻ ചരിത്രത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് കഠിനമായി പ്രയത്നിക്കും.
ജനറൽ സെക്രട്ടറി ഷി ജിൻപിങ് മുന്നോട്ടുവയ്ക്കുന്ന ‘പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ചൈനീസ് സവിശേഷതകളോടുകൂടിയുള്ള സോഷ്യലിസം’ എന്ന ചിന്താപദ്ധതി ഭാവിയിലേക്കുള്ള മാർഗദീപമായി തുടരും. ഈ ചിന്ത യാഥാർഥ്യമാക്കാൻ പാർടിയും സൈന്യവും ചൈനീസ് ജനതയും വർധിതമായ യോജിപ്പോടെ മുഖ്യനേതാവായ ഷി ജിൻപിങ് നയിക്കുന്ന സിപിസി കേന്ദ്ര കമ്മിറ്റിയോട് ചേർന്ന് പ്രവർത്തിക്കുമെന്നും പ്ലീനത്തിനുശേഷം പുറത്തിറക്കിയ കമ്യൂണിക്കയിൽ പറയുന്നു.