ന്യൂഡൽഹി> പല പ്രധാനപ്പെട്ട കേസുകളും മതിയായ കാരണങ്ങളില്ലാതെ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്ന മധ്യപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ വിമർശം. സംസ്ഥാനത്തിന്റെ നിലപാട് വളരെ മോശമാണെന്നും കോടതിയുമായി ഒട്ടും സഹകരിക്കുന്നില്ലെന്നും ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്തുള്ള ഹർജിയിൽ വാദംകേൾക്കൽ മാറ്റിവയ്ക്കണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇതിനുവേണ്ടി മാത്രമാണോ സർക്കാർ കോടതിയിൽ ഹാജരാകുന്നതെന്ന് കോടതി പരിഹസിച്ചു.