തിരുവനന്തപുരം: അഡ്വ. കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ അദ്ദേഹം പത്തനംതിട്ട ജില്ല മുൻ സെക്രട്ടറിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് അനന്തഗോപന്റെ പേര് നിർദേശിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരുടെ പ്രതിനിധിയായി അനന്തഗോപനെ നിർദേശിക്കും. സി.പി.ഐയുടെ പ്രതിനിധിയായി മനോജ് ചരളേലിനെ തിരഞ്ഞെടുത്തിരുന്നു. പട്ടികജാതി പ്രതിനിധിയായ മറ്റൊരംഗത്തിന് ഒരു വർഷം കൂടി തുടരാം.
ദേവസ്വംബോർഡിൻരെ നിലവിലുള്ള പ്രസിഡന്റ് എൻ. വാസുവിന്റെയുംഅംഗം കെ.സ് രവിയുടെയും കാലാവധിശനിയാഴ്ച അവസാനിക്കുകയാണ്. നിലവിലുള്ള ഭാരവാഹികൾ തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ പ്രസിഡന്റും അംഗവും പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. സി.പി.എമ്മിന്റെ പ്രമുഖ നേതാവായ അനന്തഗോപൻ നേരത്തെ പത്തനംതിട്ടയിൽ നിന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
Content Highlights: K Ananthagopan will be the Travancore Devaswom Board President