മനാമ > ബഹ്റൈനില്‍ എത്തുന്ന കോവിഡ് വാക്സിന് സ്വീകരിക്കാത്ത യാത്രക്കാര്‍ക്ക് ഹോട്ടല്‍ സമ്പര്‍ക്ക വിലക്ക് ഒഴിവാക്കി. ഇവര്‍ ഇനി സ്വന്തം താമസ സ്ഥലത്ത് മുന്‍കരുതല്‍ സമ്പര്‍ക്ക വിലക്കില്‍ കഴിഞ്ഞാല്‍ മതിയെന്ന് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. പുതിയ തീരുമാനം ഈ മാസം 14ന് ഞായറാഴ്ച നിലവില്‍ വരും.
കോവിഡ് വര്‍ധിച്ച രാജ്യങ്ങളെ ബഹ്റൈന്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഇവിടെ നിന്നുള്ള വാക്സിന് എടുക്കാത്തവര്‍ ബഹ്റൈനില്‍ ഹോട്ടലുകളില്‍ നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കില്‍ കഴിയേണ്ടി വന്നു. ഇനി മുതില്‍ ചുവപ്പ് പട്ടിക പ്രാബില്യത്തില്‍ ഉണ്ടാകില്ല. ഇതോടെതയാണ് പുതിയ തീരുമാനം.
ബഹ്റൈനിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് അറിയണമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റയ്നില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയതായി ഇന്ത്യന്‍ എംബസി പ്വത്രകുറിപ്പില് അറിയിച്ചു. ലോകാരോഗ്യ സംഘടനയും ബഹ്റൈനും അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്കാണ് ഇളവ് ലഭിക്കുകയന്നും ആര്‍ടി പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ നിന്നൂം ഒഴിവാക്കിയതായും അറിയിച്ചിരുന്നു. ഇതാണ് എല്ലാ വഭാഗക്കാരെയും ഉള്‍പ്പെടുത്തി ക്വാറന്റയ്ന്‍ ഒഴിവാക്കിയത്.