കുവൈറ്റ് സിറ്റി> ജിസിസിയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈത്തിലെ 25-ാമത് ശാഖ ശുവൈഖില്‍ തുറക്കുന്നു. ശുവൈഖ് ബ്ലോക്ക് -2 ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പാണ്ട മാളില്‍ ഏകദേശം 50,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരൊറ്റ ബേസ്മെന്റ് ഫ്ളോറില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോര്‍ ഇന്ന് രാവിലെ 11.30ന് ഉദ്ഘാടനം ചെയ്തു.
റീജന്‍സി ഗ്രൂപ്പിന്റെ 77-ാമത് റീട്ടെയില്‍ ഔട്ട്ലെറ്റ് ആണിത്. ഗ്രാന്‍ഡ് ഹൈപ്പറിന്റെ മറ്റൊരു നാഴികക്കല്ല് നേട്ടം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് റീജന്‍സി ഗ്രൂപ്പ് എം.ഡി ഡോ. അന്‍വര്‍ അമീന് പറഞ്ഞു.ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് കടക്കുകയും പരമാവധി ഉപഭോക്താക്കളിലേക്ക് എത്താന്‍ ഹോം ഡെലിവറി സേവനം ആരംഭിക്കുകയും ചെയ്തു. കുറഞ്ഞ വിലയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതാണ് ഗ്രാന്‍ഡിനെ ജനകീയമാക്കുന്നതെന്ന് ഡോ. അന്‍വര്‍ അമീന് കൂട്ടിച്ചേര്‍ത്തു.
ഗ്രാന്‍ഡ് കുവൈത്തില്‍ പ്രതിദിനം 75000ലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതായും രാജ്യത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലും ഔട്ട്ലെറ്റ് ഉണ്ടെന്നും കുവൈത്ത് മേഖല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് സുനീര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആഴ്ചയില്‍ 365 ദിവസവും ഉടനടി സേവനം നല്‍കുന്നതിന് സമര്‍പ്പിത ജീവനക്കാരും ഡെലിവറി വാനുകളും ഉണ്ടെന്ന് കുവൈറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ തെഹസീര്‍ അലി പറഞ്ഞു. എല്ലാ ഉപഭോക്താക്കള്‍ക്കും എത്തിച്ചേരുക എന്ന ദൗത്യം സാക്ഷാത്കരിക്കുന്നതിന്, കുവൈറ്റിലെ എല്ലാ പ്രധാന മേഖലകളിലും ഔട്ട്ലെറ്റുകള് വ്യാപിപ്പിക്കാനും കുവൈത്ത് ജനതയ്ക്ക് സേവനം നല്‍കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധ്യമായ ഏറ്റവും മത്സരാധിഷ്ഠിതമായ വിലയില്‍ ഉല്പന്നങ്ങള് നല്‍കുന്നതായും കുവൈറ്റിലും മറ്റ് ജിസിസി രാജ്യങ്ങളിലും മാത്രമല്ല, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും കൂടുതല്‍ ഔട്ട്ലെറ്റുകള് തുറക്കാന്‍ പദ്ധതിയിടുന്നതായും മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.