കുവൈറ്റ് സിറ്റി> ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് കേരളപിറവി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഷീബ പ്രമുഖിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പ്രശസ്ത സാഹിത്യകാരന് ജോര്‍ജ് ഓണക്കൂര്‍ മുഖ്യ അതിഥിയായിരുന്നു. സൂസന് എബ്രഹാം സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ , ഡെല്‍ഹി പബ്ലിക് സ്കൂള്‍ അധ്യാപിക ടോസ്റ്റ്മാസ്റ്റര്‍ ലൂസി അന്നാമ്മ ചെറിയാന് എന്നിവര്‍ ചേര്‍ന്ന് യോഗനടപടികള്‍ നിയന്ത്രിച്ചു.
ഭാഷ അടിസ്ഥാനമായി കേരളസംസ്ഥാനം രൂപവത്കരിച്ചതിന്റെ ചരിത്രവും മലയാള ഭാഷയുടെ വളര്‍ച്ചയും വെല്ലുവിളികളും ഡോ. ജോര്‍ജ് ഓണക്കൂര്‍ തന്റെ മുഖ്യ പ്രഭാഷണത്തിലൂടെ വിശദമാക്കി. ഭാഷ വളരണമെങ്കില്‍ അത് അധികാരത്തിന്റെ ഭാഷ കൂടിയാകണം. രാഷ്ട്രീയമായ പശ്ചാത്തലവും അത് വളര്‍ത്താനുള്ള ഇച്ഛാശക്തിയും അത്യാവശ്യമാണെന്ന്
അദ്ദേഹം വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ മാതൃഭാഷയായ മലയാളത്തിന് അര്‍ഹിക്കുന്ന പ്രോത്സാഹനം ലഭിക്കുന്നില്ല– ഓണക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
അനുവാചകരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. ജോണ്‍ പാറപ്പുറത്ത് കൃതജ്ഞത രേഖപ്പെടുത്തി. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന 300,000 അംഗങ്ങളും, 15,800 ക്ലബ്ബുകളുമായി 149 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു.ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിനെക്കുറിച്ച് കൂടുതലറിയാന്‍ താഴെ പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.
ഷീബ പ്രമുഖ് – വാട്ട്സ്ആപ്പ് +91 9895338403
പ്രതിഭ ഷിബു- വാട്ട്സ്ആപ്പ് +965-96682853
Attachments area