ലഖ്നൗ > ഡോ.കഫീല്‍ ഖാനെതിരെ പ്രതികാര നടപടി തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017ലെ സസ്പെന്‍ഷനെതിരെ കഫീല്‍ ഖാന് നിയമപോരാട്ടം തുടരവെയാണ് സര്‍ക്കാര്‍ നടപടി. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീല്‍ ഖാന് പ്രതികരിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന് യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. ഈ കേസില്‍ മാസങ്ങളോളം ഇദ്ദേഹത്തെ ജയിലില്‍ അടിച്ചിരുന്നു. പിന്നീട് കോടതി ഇടപെടലിലൂടെയാണ് കഫീല്‍ ഖാന് പുറത്തിറങ്ങിയത്.