ഹൈദരാബാദ്
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഒമ്പതുമാസം പ്രായമായ മകൾക്കുനേരെ സാമൂഹമാധ്യമങ്ങളിൽ ബലാത്സംഗ ഭീഷണി മുഴക്കിയ ഒരാൾ പിടിയിൽ. സോഫ്റ്റ്വെയർ എൻജിനിയറായ രാംനാഗേഷ് ശ്രീനിവാസ് അകുബത്തിനി (23)നെ ഹൈദരാബാദിൽനിന്ന് മുംബൈ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റുചെയ്തു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ട്വിറ്ററിൽ പേരുമാറ്റി പാകിസ്ഥാനിയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇയാള് ശ്രമിച്ചു. പ്രതിയെ മുംബൈയിലേക്ക് മാറ്റി. ട്വന്റി 20യിൽ പാകിസ്ഥാനോട് പരാജയപ്പെട്ടതിന്റെ പേരില് സഹതാരം ഷമിയെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ പ്രതികരിച്ചതോടെയാണ് കോലിക്കെതിരെ വിദ്വേഷ പ്രചരണമുണ്ടായത്.















