കൊച്ചി
ഗാർഹിക പാചകവാതക വിലയിലെ കേന്ദ്രകൊള്ള മറയ്ക്കാൻ സംസ്ഥാനത്തിനെരിരെ സമൂഹമാധ്യമങ്ങളിൽ കള്ള പ്രചാരണം. കേന്ദ്രം 24.75 രൂപ നികുതിയെടുക്കുമ്പോൾ സംസ്ഥാനം 291.36 രൂപ ഈടാക്കുന്നു എന്നാണ് ആരോപണം. പാചകവാതകത്തിന്റെ അടിസ്ഥാനവില 495 രൂപയാണെന്നും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ അടിസ്ഥാനവില 801.49 രൂപയാണ്. 2017ൽ പാചകവാതകം ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതോടെ പ്രത്യേക കേന്ദ്ര നികുതിയും സംസ്ഥാന നികുതിയും ഇല്ലാതായി. അഞ്ചുശതമാനമാണ് ജിഎസ്ടി. ഇതിൽ പകുതി മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്.
ഏറ്റവും പുതിയ കണക്കുപ്രകാരം വെറും 21.58 രൂപ. മറ്റൊരു നികുതിയും സംസ്ഥാനം ഈടാക്കുന്നില്ല. ജിഎസ്ടി നിലവിൽ വരുന്നതിന് മുമ്പുപോലും സംസ്ഥാനം ഗാർഹിക സിലിണ്ടറിന് 4.04 ശതമാനം നികുതിയേ ഈടാക്കിയിരുന്നുള്ളൂ. ഇത് മറച്ചുവച്ചാണ് നുണപ്രചാരണം. രൂപയാണ് ഡീലർ കമീഷനായി ഇവർ കാണിക്കുന്നത് 5.50 രൂപയാണ്. യഥാർഥത്തിൽ ഇത് 61.84 രൂപയാണ്. 19.57 രൂപ സബ്സിഡിയായി ഓരോ ഉപയോക്താവിനും കേന്ദ്രം ഇപ്പോഴും നൽകുന്നുണ്ടെന്ന പച്ചനുണയും തട്ടിവിടുന്നുണ്ട്.















