ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. 21 ലക്ഷം പുതിയ പേര് കൂട്ടിച്ചേർത്തു. 16 ലക്ഷം പേര് ഒഴിവാക്കി. പട്ടിക പരിശോധിക്കാൻ രാഷ്ട്രീയ പാർടികൾക്ക് അവസരം നൽകിയില്ല. തെരഞ്ഞെടുപ്പ് കമീഷനോട് പരാതിപ്പെട്ടിട്ടുണ്ട്. ആവശ്യമായ തിരുത്തൽ വരുത്തിയില്ലെങ്കിൽ ലക്നൗവിലും ഡൽഹിയിലും പ്രതിഷേധിക്കും. തെരഞ്ഞെടുപ്പ് കമീഷനിൽ ഏറെയും യുപിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ്–- അഖിലേഷ് പറഞ്ഞു. ലഖിംപുർ ഖേരി സംഭവത്തിൽ അന്വേഷണം പക്ഷപാതപരമായാണ്.
സുപ്രീംകോടതി പറഞ്ഞ കാര്യങ്ങൾ എസ്പി നേരത്തേ തന്നെ പറഞ്ഞിരുന്നു. ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാർ അധികാരത്തിൽ തുടരുന്നിടത്തോളം കർഷകർക്ക് നീതി ലഭിക്കില്ലെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.