ചെന്നൈ
കനത്ത മഴയിൽ തമിഴ്നാട്ടിലെ 21 ജില്ലയിൽ നഗരങ്ങൾ വെള്ളത്തിൽ മുങ്ങി. ചെന്നൈയിലെ തെരുവുകളെല്ലാം വെള്ളം നിറഞ്ഞൊഴുകുകയാണ്. ഗതാഗതം മുടങ്ങി. ജനജീവിതം സ്തംഭിച്ചു. തമിഴ്നാടിന്റെ വടക്കൻ ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, കടലൂർ, വിഴുപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ, റാണി പേട്ട, വേലൂർ, തിരുപത്തൂർ, നാഗപട്ടണം, മയിലാടുതുറ, കള്ള കുച്ചി, തിരുവണ്ണാമല, സേലം ജില്ലകളിലാണ് ഏറ്റവുമധികം മഴ പെയ്തത്. വ്യാഴവും വെള്ളിയും 14 ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പും ഏഴു ജില്ലയിൽ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. െന്നൈ നഗരത്തിൽ 2015ലെ വെള്ളപ്പൊക്കം ആവർത്തിക്കാതിരിക്കാൻ സർക്കാർ കിണഞ്ഞുശ്രമിക്കുന്നു. റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം മോട്ടോർപമ്പുകൾ ഉപയോഗിച്ച് ഒഴിവാക്കുന്നുണ്ട്.