ന്യൂഡൽഹി
ഡൽഹി സർക്കാരിന്റെ വീടുകൾതോറും റേഷൻ പദ്ധതിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പദ്ധതി ശരിവച്ച സെപ്തംബർ 27ലെ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിച്ചു.
കേന്ദ്രസർക്കാരിന്റെയും ഡൽഹി സർക്കാരിന്റെയും അഭിഭാഷകർ അസൗകര്യം അറിയിച്ചതിനെത്തുടർന്ന് കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റി.