VET മലയാളം ക്ലാസ് അംഗീകരിച്ചു, 2022-ൽ ആരംഭിക്കും.
- 2022 മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും, പരിശീലനത്തിലും (VET) മലയാളം ഒരു വിഷയമായി ഉൾപ്പെടുത്താൻ അതോറിറ്റി സമ്മതിച്ചു.
- 2022 മുതൽ വിക്ടോറിയയിലുടനീളം “VET ഭാഷ” ആയി പ്രവർത്തിക്കുന്നതിന് വിക്ടോറിയൻ കരിക്കുലം അസസ്‌മെന്റ് അതോറിറ്റിയിൽ നിന്ന് മലയാള ഭാഷയ്ക്ക് അനുമതി ലഭിച്ചു. നിലവിലുള്ളതും ഭാവിയിലെതുമായ എല്ലാ മലയാളം വിദ്യാർത്ഥികൾക്കും ഒരു വലിയ നേട്ടം ഇതുമൂലം ഉണ്ടാകും.
- വിദ്യാർത്ഥികൾക്ക് വർഷം 10 ൽ CERTII ഉം 11 വർഷം CERTIII ഉം ചെയ്യാൻ കഴിയും, അതിനാൽ അവർ വർഷം 12 ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് VET മലയാളം കോഴ്‌സ് പൂർത്തിയാക്കണം. ഈ പ്രോഗ്രാം മലയാളം ഭാഷ പഠിക്കുന്നതിന്റെയും സംസ്കാരം, പാരമ്പര്യങ്ങൾ, മൂല്യങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിന്റെയും ഒപ്പം ATAR സ്കോറുകളിലേക്ക് 10% അധിക മാർക്കു നേടുവാനും കഴിയും.
“നമ്മുടെ മാതൃഭാഷയായ മലയാളം ഇപ്പോൾ വിക്ടോറിയയിൽ ഔദ്യോഗിക VET ഭാഷയായിരിക്കുന്നു എന്നറിയിക്കുന്നതിൽ ഞങ്ങൾ ഏവർക്കും സന്തോഷവും അഭിമാനവും ഉണ്ട്. ഇപ്പോൾ ഞങ്ങൾ എല്ലാ രക്ഷിതാക്കളെയും ശ്രദ്ധ VSL ക്ലാസ്സിൽ കുട്ടികളെ ചേർക്കുന്നതിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . നിങ്ങളുടെ സ്ഥലത്തിനടുത്തുള്ള VSL മലയാളം ക്ലാസുകളിലേക്ക് നിങ്ങളുടെ കുട്ടികളെ ചേർക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന്” – സംഘടനാ നേതാക്കളും, കോർഡിനേറ്റര്മാരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.വിക്ടോറിയയിലെ എല്ലാ മലയാളി സമൂഹത്തിന്റെയും പേരിൽ ജെയിംസ് മെർലിനോ വിദ്യാഭ്യാസ മന്ത്രി, കൗസല്യ വഗേലാജി എംപി, . മർലിൻ കൈറൂസ് എംപി, പോളിൻ ലൂയിസ് റിച്ചാർഡ്‌സ് എംപി, സീനിയർ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ പ്രസിഡന്റ് ഹിറ്റ്ലർ ഡേവിഡ്, തിരുവല്ലം ഭാസി (ഇന്ത്യൻ മലയാളി ന്യൂസ് ), മൈത്രി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് സജി മുണ്ടക്കൻ ,കേരള പ്രവാസി കോൺഗ്രസ് (മാണി) പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ്, ബിഷപ്പ് ബോസ്‌കോ പുത്തൂർ, എസ്‌ബിഎസ് മലയാളം റേഡിയോ (സാൽവി മനീഷ്), മലയാളജാലകം (88.9 fm), ZZZ റേഡിയോ (92.3) വിവിധ കേരള അസോസിയേഷനുകൾ, VSL അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ നൽകിയ പിന്തുണക്കുള്ള കൃതജ്ഞത സംയുക്ത സംഘടനാ പ്രതിനിധികൾ രേഖപ്പെടുത്തി. നിങ്ങളുടെ പിന്തുണയില്ലാതെ, നമ്മുടെ ഭാഷയും സംസ്‌കാരവും സജീവമായി നിലനിർത്താനുള്ള ഈ വലിയ ചുവടുവെപ്പ് ഞങ്ങൾക്ക് കൈവരിക്കാൻ കഴിയുമായിരുന്നില്ല എന്ന് മലയാളീ അസ്സോസിയേഷൻ പ്രസിഡന്റ്(MAV) തമ്പി ചെമ്മനവും, വിന്ധം മലയാളി അസോസിയേഷൻ പ്രതിനിധി വേണു നായരും പറഞ്ഞു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/