പുതിയ ടാബ് അവതരിപ്പിച്ച നോക്കിയ. ടി20 എന്ന പേരിട്ടിരിക്കുന്ന ടാബ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. 15,499 മുതലാണ് വില ആരംഭിക്കുന്നത്. 2k ഡിസ്പ്ലേയുള്ള ടാബിന് 8,200 എംഎഎച്ച് ബാറ്ററി, സ്റ്റീരിയോ സ്പീക്കേഴ്സ് അടക്കം നിരവധി സവിശേഷതകളുണ്ട്.
വിപണിയിൽ റിയൽമീ പാഡുമായി കിടപിടിക്കുന്ന നോക്കിയുടെ ടാബ് മൂന്ന് വർഷം വരെയുള്ള സുരക്ഷാ അപ്ഡേറ്റുകൾ സ്വീകരിക്കാൻ ശേഷിയുള്ളതാണ്. രണ്ട് വർഷം വരെയുള്ള ആൻഡ്രോയിഡ് അപ്ഡേറ്റും ഇതിന് ലഭിക്കും.
നോക്കിയ ടി20 ടാബിന് 15,499 രൂപയാണ് ഇന്ത്യയിൽ വില. വൈ.ഫൈ ഒൺലി ടാബിന് 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് ഓപ്ഷനുമുണ്ട്. 4 ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് മോഡലിന് 16,499 രൂപയാണ് വില. ടോപ്പ് എൻഡ് മോഡലായ ടി20 4ജിക്ക് 18,499 രൂപയാണ് വില.
ഒക്‍ട-കോർ യൂണിസോക് ടി 610 പ്രോസ്സസർ കരുത്തേകുന്ന ടാബിന് 10.4 ഇഞ്ചാണ് സ്ക്രീൻസൈസ്. ആൻഡ്രോയിഡ് 11 ലാണ് ടാബ് പ്രവർത്തിക്കുക. ക്യാമറയ്‍ക്കും ഫോട്ടോഗ്രഫിക്കുമായി മുമ്പിൽ 5 മെഗാപിക്സൽ ക്യാമറയും പിന്നിൽ 8 മെഗാപിക്സൽ ക്യാമറയുമുണ്ട്. 8,200 എംഎഎച്ച് ബാറ്ററിയുള്ള ടാബ് 15 വാട്ട്സ് ഫാസ്റ്റ്ചാർജിങ് സപ്പോർട്ട് ചെയ്‌യുന്നതാണ്.
നോക്കിയ.കോമിൽ നിന്നോ ഫ്ളിപ്കാർട്ടിൽ നിന്നോ ടാബ് സ്വന്തമാക്കാം. ടാബ് വാങ്ങുന്നവർക്ക് സൗജന്യമായി സ്പോട്ടിഫൈ ആക്സസുണ്ടാകും.
Content Highlights: nokia t20 tabs introduced in india