ന്യൂഡൽഹി
രാജ്യത്തിന്റെ അനൗപചാരിക സമ്പദ്ഘടന മൂന്നു വർഷത്തിനിടെ 52 ശതമാനത്തിൽനിന്ന് 15–-20 ശതമാനമായി ഇടിഞ്ഞെന്നും ഇതേത്തുടർന്ന് 13 ലക്ഷം കോടിയോളം രൂപയുടെ ഇടപാട് ബാങ്കിങ് സംവിധാനം വഴിയായെന്നും എസ്ബിഐ റിപ്പോർട്ട്. നോട്ടുനിരോധനമടക്കമുള്ള നടപടിയാണ് ഇതിന് വഴിയൊരുക്കിയതെന്നും അവകാശപ്പെട്ടു.
എന്നാൽ, ഈ നിഗമനം ശരിയല്ലെന്ന് ഇന്ത്യ റേറ്റിങ്സ് മുഖ്യ സാമ്പത്തിക വിദഗ്ധൻ മദൻ സബ്നാവിസ് ചൂണ്ടിക്കാട്ടി. കാർഷിക, ചെറുകിട വ്യവസായമേഖലകളാണ് രാജ്യത്ത് അനൗപചാരികമേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.