ന്യൂഡൽഹി
എസ്ബിഐ മുൻ ചെയർമാൻ പ്രദീപ് ചൗധരി വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്സാൽമർ പൊലീസ് ചൗധരിയെ ഡൽഹിയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു.
ഹോട്ടൽനിർമാണത്തിന് വായ്പ എടുത്ത ഗോവർധൻ ഗ്രൂപ്പുമായി ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വായ്പ തിരിച്ചടവ് മുടക്കിയതിനെത്തുടർന്ന് ഹോട്ടൽ ബാങ്ക് ജപ്തി ചെയ്തു. എന്നാൽ, 200 കോടി രൂപയുടെ ആസ്തി 25 കോടി രൂപയ്ക്ക് വിറ്റതായി 2017ൽ രേഖയുണ്ടാക്കുകയും പണം പ്രതികൾ പങ്കിട്ടെടുത്തെന്നും പൊലീസ് പറഞ്ഞു. ഹോട്ടൽ വാങ്ങിയ ആൽക്കെമിസ്റ്റ് ഗ്രൂപ്പിൽ ചൗധരി പിന്നീട് ഡയറക്ടറായി.