ന്യൂഡൽഹി
കഴിഞ്ഞദിവസം അന്തരിച്ച, മുതിർന്ന കമ്യൂണിസ്റ്റ് നേതാവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാവുമായിരുന്ന പ്രമീള പന്ഥെയുടെ മൃതദേഹം ഡൽഹി ലോദി റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിഐടിയു പ്രസിഡന്റ് ഡോ. കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് തൊണ്ണൂറ്റിമൂന്നുകാരിയായ പ്രമീള പന്ഥെ അന്തരിച്ചത്.