ന്യൂഡൽഹി
പ്രീമിയം മുടങ്ങിയാല്‍ ഇൻഷുറൻസ് തുകയ്ക്കുള്ള അപേക്ഷ തള്ളാമെന്ന് സുപ്രീംകോടതി. ഇൻഷുറൻസ് കമ്പനിയും ഇടപാടുകാരനും തമ്മിലുള്ള കരാർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കൃത്യസമയത്ത് പ്രീമിയം അടച്ചില്ലെങ്കിൽ അത് കരാർ ലംഘനമാകും. അതിന്റെ പേരിൽ ഇൻഷുറൻസ് തുകയ്ക്കുള്ള അപേക്ഷ തള്ളാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ജീവൻസുരക്ഷായോജന പോളിസി എടുത്ത ഭർത്താവ് അപകടത്തിൽ മരിച്ചപ്പോൾ നഷ്ടപരിഹാരമുൾപ്പെടെ മുഴുവൻ ഇൻഷുറൻസ് തുകയും ലഭിച്ചില്ലെന്ന ഭാര്യയുടെ പരാതിയിലാണ് നിരീക്ഷണം. പ്രീമിയം അടവിൽ വീഴ്ചയുണ്ടായതിനാല്‍ പോളിസി റദ്ദായെന്ന എൽഐസിവാദം അംഗീകരിച്ച കോടതി അപകടനഷ്ടപരിഹാരം നല്‍കേണ്ടെന്ന് ഉത്തരവിട്ടു.