ന്യൂഡൽഹി
ജമ്മു കശ്മീരിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള സാമ്പത്തികസഹായത്തിൽ 10 ശതമാനം വെട്ടിക്കുറവ് വരുത്തിയതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തികവർഷം ആദ്യ ഏഴ് മാസം പിന്നിടുമ്പോൾ കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ ജമ്മു കശ്മീർ സർക്കാരിന് ലഭിച്ചത് ബജറ്റിൽ വകയിരുത്തിയതിനേക്കാൾ 10 ശതമാനം കുറവ്.
ഒക്ടോബർ 27 വരെ കേന്ദ്രഭരണപ്രദേശത്തിലെ 25 വകുപ്പിന് 1809 കോടി രൂപ കിട്ടി. 2021–-2022 വർഷത്തേക്ക് ബജറ്റിൽ വകയിരുത്തിയത് 18,527 കോടി. കേന്ദ്രസഹായം വൈകുന്നത് പദ്ധതികളെ ബാധിച്ചതായി ജമ്മു കശ്മീരിലെ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ‘ജലജീവൻ’ ഉൾപ്പെടെ നിരവധി പദ്ധതികൾ ഫണ്ടില്ലാത്തതിനാല് ഇഴയുന്നു. ദുരിതാശ്വാസപ്രവർത്തനം, പുനരധിവാസം, പുനർനിർമാണം, ഊർജവികസനം, സിവിൽ വ്യോമയാനം, ഐടി വകുപ്പുകൾക്ക് ഒക്ടോബർ 27നുശേഷം ഫണ്ട് ലഭിച്ചിട്ടില്ല.