തിരുവനന്തപുരം
സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ തദ്ദേശ സ്ഥാപനവും ജാഗ്രതയോടെ ഇടപെടണമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കുട്ടികൾക്ക് സുരക്ഷയൊരുക്കാനെടുത്ത തീരുമാനങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം.
സ്കൂൾ പരിസരം, ക്ലാസ് മുറികൾ, ശൗചാലയം, കുടിവെള്ള സ്രോതസ്സുകൾ, പാചകപ്പുര, ഭക്ഷണശാല തുടങ്ങിയവ ശുചീകരിക്കണം. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങളും ശുചിത്വ പരിപാലനവും അണുനശീകരണവും കൃത്യമായ മോണിറ്ററിങ്ങും പ്രവർത്തന ഏകോപനവുമുണ്ടാകണമെന്നും നിർദേശമുണ്ട്.
ഓരോ തദ്ദേശ സ്ഥാപനവും അധ്യാപക–-അനധ്യാപകർക്കും കുട്ടികളുടെ വീട്ടിലെ അംഗങ്ങൾക്കും വാക്സിൻ ലഭ്യമായെന്ന് ഉറപ്പാക്കണം. വാക്സിൻ എടുക്കാതെ മാറി നിൽക്കുന്നവരുണ്ടെങ്കിൽ ബോധവൽക്കരിക്കണം. രോഗലക്ഷണമുള്ളവർക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതി നടപ്പാക്കി സർക്കാരിന്റെ മാർഗനിർദേശങ്ങൾ സ്കൂളുകൾ പാലിക്കുന്നുവെന്നും ഉറപ്പുവരുത്തണം.