ഗോരഖ്പൂർ > ക്ലാസ് മുറിയിൽ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ബുധനാഴ്ചയാണ് സംഭവം.
ഗോരഖ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മർദനമേറ്റത്. ക്ലാസ് മുറിയിൽ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷം ഒമ്പതാം ക്ലാസുകാരനും മറ്റ് രണ്ട് വിദ്യാർഥികളും ചേർന്ന് മർദിക്കുകയായിരുന്നു. അധ്യാപകനെ വിദ്യാർഥികൾ മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
വാസിഖിന്റെ പരാതിയിൽ ഒമ്പതാം ക്ലാസുകാരനെതിരെയും മറ്റ് രണ്ട് വിദ്യാർഥികൾക്കെതിരെയും വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഒമ്പതാം വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വിദ്യാർഥിയെ ജുവനെയിൽ ഹോമിലേക്ക് മാറ്റി. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുയൊണെന്ന് പെലീസ് പറഞ്ഞു.